തിരുവനന്തപുരം: തീരദേശ മേഖല കേന്ദ്രീകരിച്ച് നടന്ന ലഹരിമരുന്ന് പരിശോധനയിൽ മൂന്ന് ന്നു യുവാക്കളെ എക്സൈസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന എറണാകുളം-അങ്കമാലി സ്വദേശി ടോണിന്‍ ടോമി (29), പുതിയതുറ സ്വദേശികളായ സച്ചു എന്ന് വിളിക്കുന്ന സജൻ (32), എബിന്‍ യൂജിന്‍ (26) എന്നിവരെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എൽ. ഷിബുവിന്‍റെ നേതൃത്ത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരിൽ നിന്ന് 259.75 ഗ്രാം എം.ഡി.എം.എ യാണു പിടിച്ചെടുത്തത്. ചൊവ്വര, ആഴിമല, പുതിയതുറ മേഖലകളില്‍ പരിശോധ നടത്തിയതില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടു വരവേ പുതിയതുറ ഭാഗത്തു നിന്നാണ് ടോണിൻ ടോമിയെ പിടികൂടിയത്. കൊലപാതകം, മയക്കുമരുന്ന് കേസ് തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാൾ.

