തൃശൂർ: അമ്മയ്ക്കും സഹോദരിക്കും ഉറക്ക് ഗുളിക നൽകിയ ശേഷം മാനസിക ബുദ്ധിമുട്ടുള്ള 15കാരിയെ ക്രൂരമായി പീഡിപ്പിച്ച 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ വധിച്ച് കോടതി.പുതുശേരി സ്വദേശി അജിതനാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2017ലാണ് സംഭവം. മാനസിക ക്ഷമത കുറഞ്ഞ 15കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നൽകിയ ശേഷമായിരുന്നു പീഡനം. ശുചിമുറിയിൽ വച്ചാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചതെന്ന് പെൺകുട്ടി പറഞ്ഞു. കുറ്റകൃത്യം പ്രതി ആവർത്തിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നിരവധി വകുപ്പുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.ഈ പെൺകുട്ടിയുടെ മറ്റൊരു സഹോദരിയെ ഇയാൾ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തി.

