Tuesday, May 14, 2024
spot_img

ഇന്ത്യൻ 2- ന്റെ ചില ദൃശ്യങ്ങൾ കണ്ട് ത്രില്ലടിച്ചു; സംവിധായകൻ ശങ്കറിന് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് കമൽഹാസൻ

കൂടെ ജോലി ചെയ്യുന്നവരുടെ ആത്മാർഥത മനസിലായാൽ അവർക്ക് സമ്മാനങ്ങൾ നൽകാൻ മടി കാണിക്കാത്തയാളാണ് ഉലകനായകൻ കമൽ ഹാസൻ. ഇപ്പോഴിതാ താരത്തിന്റെ പക്കൽ നിന്നും സമ്മാനം നേടാൻ ഭാഗ്യം കിട്ടിരിക്കുകയാണ് സംവിധായകൻ ശങ്കറിന്. സംവിധായകൻ ശങ്കറിന് ആഡംബര വച്ചാണ് നടൻ കമൽ ഹാസൻ സമ്മാനമായി നൽകിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ശങ്കറും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. 1996-ൽ കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. ഏകദേശം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരിച്ച ചില ഭാഗങ്ങൾ കമൽ ഹാസൻ കാണാനിടയായിരുന്നു. ഇതിൽ സന്തുഷ്ടനായാണ് കമൽ ഹാസൻ ശങ്കറിന് ലക്ഷങ്ങൾ വില വരുന്ന വാച്ച് സമ്മാനമായി നൽകിയിരിക്കുന്നത്.

Related Articles

Latest Articles