Monday, May 6, 2024
spot_img

വിദ്യാര്‍ത്ഥിനികളെ ജയിൽ ജീവനക്കാരൻ കമന്റടിച്ചു; എഞ്ചിനീയറിംഗ്‌ കോളേജിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; കേസെടുത്ത് പോലീസ്

തൃശൂർ: എഞ്ചിനീയറിംഗ്‌ കോളേജിൽ പൊലീസും വിദ്യാർത്ഥികളുമായി സംഘർഷമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോളേജ് വിദ്യാര്‍ത്ഥികൾക്കേതിരെയും ജയിൽ ജീവനക്കാരക്കേതിരെയും കേസ് എടുത്തിട്ടുണ്ട്. തന്നെ അപമാനിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ജയില്‍ ജീവനക്കാരുടെ പരാതിയില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

കോളേജ് വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ ആളെ പൊലീസ് ഇടപെട്ട് വിട്ടയച്ചെന്നായിരുന്നു ആരോപണം. വിദ്യാർത്ഥികൾ ഇന്നലെ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തിയിരുന്നു. വിദ്യാർത്ഥിനിയെ ശല്യം ചെയ്തയാൾ വിയ്യൂർ ജയിലിലെ ജീവനക്കാരനാണെന്ന് ആരോപണം. തൃശൂർ എഞ്ചിനീയറിംഗ്‌ കോളേജിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. ഈ കാർ വിദ്യാർത്ഥിനികൾക്ക് നേരെ ഹോൺ മുഴക്കി. കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങി പെൺകുട്ടികൾക്ക് നേരെ കമന്‍റടിച്ചുവെന്നുമാണ് പരാതി ഉയർന്നത്.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ആൺകുട്ടികളെ ഇയാളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്. എന്നാല്‍, പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം വിട്ടയച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. തുടർന്നാണ് വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് പൊലീസുകാർ വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു.

Related Articles

Latest Articles