Wednesday, May 1, 2024
spot_img

തൃശൂർ ചേർപ്പ് സദാചാരക്കൊലക്കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ,ഒന്നാം പ്രതി ഉൾപ്പടെ 5 പേർ ഇപ്പോഴും ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

തൃശൂർ: ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ.കോട്ടം സ്വദേശി ഡിനോൺ ആണ്
തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ പിടിയിലായത്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഇതിനോടകം പിടിയിലായിട്ടുണ്ട്.ഒന്നാംപ്രതി രാഹുൽ ഉൾപ്പെടെ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. മൂന്നുപേരെ അറസ്റ്റ് ചെയ്തത് ഉത്തരാഖണ്ഡ‍ിൽ നിന്നാണ്. അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പ്രതികൾ കൂടിയാണ് പോലീസിന്റെ പിടിയിലാകാനുള്ളത്. വിഷ്ണു, വിജിത്, ചിഞ്ചു, രാഹുൽ, അഭിലാഷ് എന്നിവരാണ് പിടിയിലാകാനുള്ളത്.

അതിൽ രാഹുൽ, അഭിലാഷ് എന്നിവർ വിദേശത്തേക്ക് കടന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതുപോലെ വിഷ്ണു, വിജിത് എന്നിവർ ഒഡീഷയിലെ ബന്ധുവീടുകളിൽ ഒളിവിൽ താമസിക്കുന്നു എന്നുള്ള വിവരവും പോലീസിനുണ്ട്. വളരെ വേ​ഗത്തിൽ ഇവരെ പിടി കൂടാനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Latest Articles