Saturday, April 20, 2024
spot_img

തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി, മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ട്: അനുമതി നൽകിയത് കേന്ദ്ര ഏജന്‍സിയായ ‘പെസോ

തൃശൂര്‍: തൃശൂർപൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. കേന്ദ്ര ഏജന്‍സിയായ ‘പെസോ ‘ ആണ് അനുമതി നല്‍കിയത്. അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനും അനുമതിയിട്ടുണ്ട്. മെയ് എട്ടിന് സാംപിള്‍ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടത്താനാണ് അനുമതി.

കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പൂരം നടത്താന്‍ തീരുമാനം എടുത്ത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ നിയന്ത്രണങ്ങള്‍ മൂലം ഇത്തവണയും പൂരത്തിന്റെ പകിട്ട് കുറയുമോ എന്ന ആശങ്കയിലായിരുന്നു പൂരപ്രേമികള്‍.

മുന്‍വര്‍ഷം കാണികളെ പ്രവേശിപ്പിക്കാതെയാണ് പൂര ചടങ്ങുകള്‍ നടത്തിയത്. അതിനുമുമ്പത്തെ വര്‍ഷം പൂരചടങ്ങുകള്‍ പൂര്‍ണമായും മുടങ്ങി. ഇക്കുറി പൂരത്തിനു വലിയ തിരക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. പൂരപ്രേമികള്‍ക്ക് പൂര നഗരയില്‍ പ്രവേശനം നല്‍കും. മാനദണ്ഡങ്ങള്‍ എന്താകുമെന്നത് ഏപ്രില്‍ പകുതിയോടെ വീണ്ടും യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കും.

Related Articles

Latest Articles