Friday, March 29, 2024
spot_img

പൊതുചടങ്ങുകൾ അനുവദിക്കില്ല; മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി അനുവദിക്കുക 20 ആളുകളെ; മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം; തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു

തിരുവനന്തപുരം: കൊവിഡ് (Covid) രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളും മറ്റ് ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മത-സാമുദായികപരമായ പൊതുചടങ്ങുകള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുചടങ്ങുകള്‍ക്കോ യോഗങ്ങള്‍ക്കോ ഏതെങ്കിലും അധികാരി അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കുന്നതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ഉത്തരവിറക്കി.ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മാളുകളിലും വ്യാപാരസ്‌ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല.

Related Articles

Latest Articles