Thursday, October 1, 2026

തൃ ശ്ശൂ ര്‍പൂരത്തിലെ ആനക്കാര്യം: നാളെ ചര്‍ച്ച

തിരുവനന്തപുരം: തൃശ്ശൂര്‍പൂരം നടത്തുന്നതിന് ആന ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവിലെ പ്രതിസന്ധിക്ക് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. ഉത്സവങ്ങള്‍ക്ക് എതിരല്ല സര്‍ക്കാരെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ആനയുടമകള്‍ ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം നിര്‍ഭാഗ്യകരമാണ്. അവര്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍പറഞ്ഞു. വിഷയത്തില്‍ ആനയുടമകളുമായി അടുത്ത ദിവസം കൂടിയാലോചനകള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles