Wednesday, November 18, 2026

മുകുൾ റോയിയ്ക്ക് ഇനി ‘ഇ​സ​ഡ്​’ കാ​റ്റ​ഗ​റി സു​ര​ക്ഷയില്ല; പിൻവലിച്ച് കേന്ദ്രം

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസിലേക്ക് തിരികെയെത്തിയ മുകുൾ റോയിയുടെ​ ‘ഇ​സ​ഡ്​’ കാ​റ്റ​ഗ​റി സു​ര​ക്ഷ പിൻവലിച്ച് കേന്ദ്രം. സുരക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുകുൾ റോയ് കേന്ദ്ര സർക്കാരിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുകുള്‍ റോയ് ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്ക് ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയത്.

എന്നാല്‍, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച മുകുള്‍ റോയ് തൃണമൂലിലേക്ക് തിരിച്ചെത്തി. ബംഗാൾ സംസ്ഥാന സർക്കാര്‍ മുകുള്‍ റോയിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം നേടി ഒരു മാസത്തിന് ശേഷമാണ് റോയിയും മകൻ സുബ്രാന്‍ഷു റോയിയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. 2017 നവംബറിലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബിജെപിയിൽ ചേർന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles