ഇന്നേക്ക് 157 വർഷങ്ങൾക്ക് മുൻപ്,1863 ജനുവരി 12ന് കൊൽക്കത്തയിൽ ജന്മമെടുത്ത നരേന്ദ്രനാഥ ദത്ത,പിൽക്കാലത്ത് ലോകത്തിന് മുൻപിൽ ഭാരതത്തിന്റെ മഹത്തായ ഭാഗദേയം രചിച്ച സന്യാസിവര്യനായ സ്വാമി വിവേകാനന്ദനായി രൂപാന്തരപ്പെടുകയായിരുന്നു.ഒരു അവതാരികയുടെ ആവശ്യം വിവേകാനന്ദ ആവശ്യമില്ല.ലോകത്തിന് മുൻപിൽ ഏറ്റവും അധികം ആരാധിക്കപെട്ട,അംഗീകരിക്കപ്പെട്ട ഭാരതീയൻ സ്വാമിജി ആണെന്ന കാര്യത്തിലും തർക്കമില്ല.പാശ്ചാത്യ ലോകത്ത് ഭാരതീയ തത്വദർശനങ്ങളായ വേദാന്തവും യോഗയും പകർന്നു നൽകുന്നതിൽ ഏറ്റവും മഹത്തായ പങ്ക് വഹിച്ചതും സ്വാമിജി തന്നെ.മഹാനായ സന്യാസി വര്യൻ ശ്രീ രാമകൃഷ്ണ പരമഹംസരുടെ മുഖ്യ ശിഷ്യനായ സ്വാമിജി ഭാരതത്തിന്റെ കാഴ്ചപാടുകളെ പുനരുദ്ധരിക്കുന്നതിനും ഹൈന്ദവ ദർശനങ്ങളുടെ മാഹാത്മ്യം പ്രചരിപ്പിക്കുന്നതിലും സാമൂഹ്യമായ നിരവധി പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചു.ഭാരത യുവത്വത്തിന്റെ ആദർശപുരുഷൻ സ്വാമി വിവേകാനന്ദൻ ആയതിനാൽ അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ദേശീയ യുവജന ദിനമായി ആചരിക്കുന്നു.

