Tuesday, May 21, 2024
spot_img

തൃശ്ശൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച് സിപിഎം; ജനലും വാഹനങ്ങളും തകർത്തു

തൃശ്ശൂർ മൂര്‍ക്കനിക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സിപിഎം ആക്രമണം. മൂര്‍ക്കനിക്കര ശിവക്ഷേത്രത്തിന് സമീപം അനിലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും വീടിന്റെ ജനൽ ചില്ലുകളും ആക്രമണത്തിൽ നിശ്ശേഷം തകർന്നിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് അനില്‍ ആരോപിച്ചു. വ്യാഴാഴ്ച തിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി സേവാഭാരതി സ്ഥാപിച്ചിരുന്ന ചവറു പെട്ടികൾ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടന്നിരിക്കുന്നത്.

Related Articles

Latest Articles