Monday, April 29, 2024
spot_img

ചൈനീസ് ആപ്പ് വേട്ട അവസാനിപ്പിക്കാതെ കേന്ദ്രം;
138 ബെറ്റിങ് ആപ്പുകൾക്കും 94 ലോണ്‍ ആപ്പുകൾക്കും ഉടൻ തിരശീല വീഴും

ദില്ലി : ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഉടനടി നിരോധിക്കും. ഇത്തരം ആപ്പുകളില്‍ നിന്നു പണം വായ്പയെടുത്തവര്‍ വ്യാപകമായി ജീവനൊടുക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാങ്ങളിൽ ഇത്തരം ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാതെ നിരവധി പേർ ആത്മഹത്യ ചെയ്യ്തിട്ടുണ്ട് . ആകെ 17 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഐടി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു.

Related Articles

Latest Articles