Friday, January 9, 2026

ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി! ഇന്ന് പിംഗളി വെങ്കയ്യയുടെ ജന്മവാർഷികം, ആദരാമർപ്പിച്ച് ഭാരതം

ദേശീയപതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയ്ക്ക് ഇന്ന് രാജ്യത്തിന്റെ ആദരം. 1921ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് മച്ചിലിപട്ടണത്തുകാരൻ പിംഗലി വെങ്കയ്യ പച്ചയും ചുവപ്പും നിറഞ്ഞ മധ്യത്തിൽ ചർക്ക ആലേഖനം ചെയ്ത രണ്ടുവരി പാതാക ഗാന്ധിജിക്കു മുന്നിൽ സമർപ്പിച്ചത്. ഇന്ന് പിംഗളി വെങ്കയ്യയുടെ ജന്മവാർഷികദിനമാണ്.

സ്വതന്ത്ര ഭാരതം ആദ്യമായിട്ട് വെങ്കയ്യക്ക് ആദരമർപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പിങ്കളയുടെ സ്മരണയ്ക്കായി തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാമ്പ് ഇന്ന് പ്രകാശനം ചെയ്യും. ചടങ്ങിൽ പിങ്കളയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഇന്ന് മുതൽ 15 വരെ ജനങ്ങൾ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കണം.

രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് ഇന്ത്യൻ ത്രിവർണ പതാക. കുങ്കുമം, വെള്ള, പച്ച നടുവിൽ നീല നിറത്തിൽ അശോകചക്രവുമായി നിലകൊള്ളുന്ന ദേശീയ പതാകയുടെ കഥയ്ക്ക് ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്.

ഗാന്ധിജിയുടെ നിർദേശപ്രകാരം വെങ്കയ്യ മുകളിൽ വെളുത്ത നിറം കൂട്ടിച്ചേർത്തു. ഇന്നത്തെ തി വർണപതാകയുടെ ആദ്യ മാതൃക പിറന്നത് അങ്ങനെ യാണ്. ആന്ധ്രാ പ്രദേശ് സ്വദേശിയായ പിംഗളി വെങ്കയ്യയാണ് ദേശീയപതാകയുടെ ശില്‍പി. ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട 1857ലാണ് ചെങ്കോട്ടയില്‍ ആദ്യമായി ഇന്ത്യയുടെ പതാക ഉയരുന്നത്.

ആന്ധ്രാ പ്രദേശിന്റെ ഭാഗമായിട്ടുള്ള ഭട്ട്‌ലപെനുമരുവിൽ 1878 ഓഗസ്റ്റ് 2നാണ് ഇദ്ദേഹം ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ലണ്ടനിലെ കേംബ്രിഡ്ജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ വെങ്കയ്യ മടങ്ങിയെത്തി അദ്ദേഹം റെയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു. ഭൂമിശാസ്ത്രം, കൃഷി, വിദ്യാഭ്യാസം, ഭാഷകൾ എന്നിവയിൽ വിശാലമായ അറിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് പിംഗളി കണ്ടുമുട്ടുന്നത്. രണ്ടാം ബോയര്‍ യുദ്ധത്തിന്റെ കാലത്തായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. അന്ന് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി നിയോഗിക്കപ്പെട്ടത് വെങ്കയ്യ ആയിരുന്നു. യുദ്ധത്തിന് ശേഷം മടങ്ങിയ ശേഷമാണ് വെങ്കയ്യ ദേശീയ പതാക നിര്‍മ്മിക്കുകയും രാജ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്തത്.

നിലവിലെ ദേശീയ പതാകയുടെ നിറങ്ങളായിരുന്നില്ല വെങ്കയ്യ ആദ്യം രൂപകൽപ്പന ചെയ്ത പതാകയിലുണ്ടായിരുന്നത്. രാജ്യത്തെ രണ്ട് പ്രധാന മതവിഭാഗങ്ങളായ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും പ്രതിനിധീകരിക്കുന്നതിനായി യഥാക്രമം ചുവപ്പ്, പച്ച നിറങ്ങൾ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ആദ്യ പതാക. എന്നാൽ പിന്നീട്, ഗാന്ധിയാണ് ഇതിൽ ചില മാറ്റങ്ങള്‍ കൊണ്ടുവന്നത്. സമാധാനത്തിന്റെ പ്രതീകമായി വെള്ളയും സ്വാശ്രയത്വത്തെ പ്രതിനിധീകരിക്കുന്നതിനായി ചർക്കയും ചേർത്തു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം വെങ്കയ്യയുടെ സംഭാവനകൾ ചരിത്രത്തിന്റെ ശേഖരത്തിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. തന്റെ മുത്തച്ഛൻ യഥാർത്ഥ ദേശസ്നേഹിയായിരുന്നുവെന്നും പക്ഷേ സ്വാതന്ത്ര്യാനന്തരം എല്ലാവരും അദ്ദേഹത്തെ പൂർണമായും മറന്നുപോയതായും പിംഗലി വെങ്കയ്യയുടെ ചെറുമകൻ ഘന്തസാല ഗോപി കൃഷ്ണ പറയുന്നു. 1963 ജൂലൈ 4 നാണ് വെങ്കയ്യ അന്തരിച്ചത്.

Related Articles

Latest Articles