ഒളിംപിക്സ് ബാഡ്‌മിന്‍റണ്‍; തകർപ്പൻ ജയത്തോടെ പി.വി സിന്ധു സെമിയില്‍; മെഡൽ പ്രതീക്ഷയിൽ ഇന്ത്യ

0
Tokyo Olympics 2021

ടോക്യോ: ഒളിംപിക്സില്‍ ഇന്‍ഡ്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വനിതാ വിഭാഗം സിംഗിള്‍സിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ തകർപ്പൻ ജയം. ഇതാദ്യമായാണ് ഒരു ഇന്‍ഡ്യന്‍ താരം തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിച്‌ഫെല്‍റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. ഞായറാഴ്ചയാണു സെമി ഫൈനൽ മത്സരം. അതേസമയം തുടര്‍ച്ചയായി രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona