ടോക്കിയോ: ഒളിംപിക് വില്ലേജില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക്സ് സിഇഒ ടോഷിരോ മുട്ടോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടക ചുമതലയുള്ള വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് രോഗം ബാധിച്ചത്.ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി.
2020 ല്‍ നടക്കേണ്ട ഒളിംപിക്സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ലേക്ക് മാറ്റുകയായിരുന്നു. ഒളിംപിക്സ് നടക്കുന്ന ടോക്കിയോയില്‍ കേസുകള്‍ കൂടിയ സാഹചര്യത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം എന്നാല്‍ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും ഗെയിംസ് നടത്തിപ്പിൽ ആശങ്ക വേണ്ടെന്നുമാണു സംഘാടകർ പറയുന്നത്.
ടോക്കിയോയിലേക്കു തിരിക്കുന്നതിനു തൊട്ടു മുൻപു നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്നു ടെന്നീസ് ലോക റാങ്കിങ്ങിൽ 15–ാം സ്ഥാനക്കാരനായ അലക്സ് ഡി മിനോർ ഒളിംപിക്സിൽനിന്നു പിന്മാറുന്നതായി ഓസ്ട്രേലിയൻ ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്സ്. കായിക താരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ടോക്കിയോയിലേക്ക് എത്തി തുടങ്ങി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

