Friday, May 17, 2024
spot_img

മോദിയിലൂടെ ആഗോളതലത്തിൽ ചർച്ചയായി ലക്ഷദ്വീപിലെ ടൂറിസം !

എങ്ങനെ ഭാരതത്തെ വികസനത്തിലൂടെ ഉയർത്തി കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്രമമില്ലാതെ ഓരോ നിമിഷവും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ നിശ്ചയ ദാർഢ്യത്തിന് ലഭിക്കുന്ന പ്രതിഫലം തന്നെയാണ് അദ്ദേഹത്തിന് ഇപ്പോൾ ആഗോള തലത്തിൽ ലഭിക്കുന്ന ജനപ്രീതി. നരേന്ദ്രമോദി ഒരു സ്ഥലം സന്ദർശിക്കുകയാണെങ്കിൽ ആ സ്ഥലവും അവിടുത്തെ പ്രത്യേകതകളും വരെ ആഗോള തലത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. അത്തരത്തിൽ ലക്ഷ്യദ്വീപിൽ സന്ദർശനത്തിനെത്തിയ നരേന്ദ്രമോദിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ്.

വിനോദ സഞ്ചരികളെ ആകർഷിക്കാൻ ഇതിലും മാസ്സ് പ്രമോഷൻ ലക്ഷദ്വീപിന് കിട്ടാൻ ഇല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യദ്വീപ് സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് നിരവധി പേർ കുറിച്ചിരിക്കുന്നത്. കാരണം, നരേന്ദ്രമോദി ഒരു ചിത്രം പങ്കു വച്ചാലോ വീഡിയോ പങ്കു വച്ചാലോ നിമിഷ നേരം കൊണ്ടാണ് അത് വൈറലായി മാറുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തമിഴ്‌നാടും കേരളവും സന്ദര്‍ശിച്ച ശേഷമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യദ്വീപിലെത്തിയത്. ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജലവിനോദമായ സ്‌നോക്കലിങ്ങും ചെയ്തു. കൂടാതെ, സ്‌നോക്കലിങ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ട വിനോദമാണ് സ്‌നോക്കലിങ്ങെന്നും പ്രകൃതി ഭംഗിക്കൊപ്പം തന്നെ ലക്ഷദ്വീപിന്റെ ശാന്തതയും വിസ്മയിപ്പിക്കുന്നതാണെന്നും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ക്ഷേമത്തിനായി എങ്ങനെ കഠിനാധ്വാനം ചെയ്യാമെന്ന് ചിന്തിക്കാനുള്ള അവസരമാണ് ദ്വീപിന്റെ ശാന്തമായ അന്തരീക്ഷം തനിക്ക് നല്‍കിയതെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Related Articles

Latest Articles