Friday, May 3, 2024
spot_img

പുതുവർഷം ! പുതിയ ഉയരങ്ങൾ !ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഐഎസ്ആർഒ പരീക്ഷണം വിജയം !

ചെന്നൈ : പുതുവർഷത്തിൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. തമോഗർത്തങ്ങളുടെ രഹസ്യം തേടുന്ന എക്സ്പോസാറ്റ് പേടകത്തിന്റെ വിക്ഷേപണ വിജയത്തിന് പിന്നാലെ ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഐഎസ്ആർഒ പരീക്ഷണവും വിജയം കണ്ടു. ഫ്യുവൽ സെൽ പവർ സിസ്റ്റം (എഫ്സിപിഎസ്) പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാള്‍ട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപാദിപ്പിച്ചത്. ഇസ്‌റോയുടെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്‌സി) ആണ് ഫ്യുവൽ സെൽ നിർമിച്ചത്. ഹൈഡ്രജനും ഓക്‌സിജനും ഉപയോഗിച്ചാണ് വൈദ്യുതി ഉൽപാദിക്കുന്നതെന്നും ഇതിൽ നിന്ന് പുറംതള്ളുന്നത് ജലം മാത്രമാണെന്നും മറ്റു തരത്തിലുള്ള ഒരു വാതകവും പുറംതള്ളുന്നില്ലെന്നും ഐഎസ്ആർഒ അറിയിച്ചു. ഭാവിയിൽ ബഹിരാകാശ പദ്ധതികളിൽ ബാക്കപ്പ് സിസ്റ്റമായും ഇത് ഉപയോഗിക്കാൻ കഴിയും.

പുതുവർഷ ദിനത്തിലാണ് പിഎസ്എൽവി സി 58 റോക്കറ്റിൽ എക്സ്പോസാറ്റും പത്ത് ഉപഗ്രഹങ്ങളും വിക്ഷേപിച്ചത്. ഈ റോക്കറ്റിന്റെ അവസാന ഭാഗത്തുണ്ടായിരുന്ന പിഒഇഎം എന്ന മൊഡ്യൂളിലാണ് 10 ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം വിഎസ്‌എസ്‌സി ആണ് നിർമിച്ചത്. അതിൽ ഒന്നാണ് എഫ്സിപിഎസ്.

Related Articles

Latest Articles