Sunday, April 28, 2024
spot_img

മിന്നി തെളിയുന്ന ലൈറ്റും, ചിത്ര പണികളും വേണ്ട; ടൂറിസ്റ്റ് ബസ്സുകൾ ജൂണിനു മുമ്പേ വെള്ള അടിക്കണം; നിർദേശങ്ങൾ എങ്ങനെ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾ (Bus) ജൂണിനു മുമ്പേ വെള്ളനിറത്തിലേക്ക് മാറ്റാൻ നിർദേശം. കോൺട്രാക്ട് കാരേജ് വിഭാഗത്തിൽപ്പെട്ടതാണെങ്കിലും കാറുകൾ, മാക്സി കാബുകൾ (മിനിവാനുകൾ) എന്നിവയെ നിറംമാറ്റത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ഇളവുണ്ടായിരുന്നു.

ബഹുവർണചിത്രങ്ങൾ പതിക്കുന്നതിലും ലേസർ ലൈറ്റുകൾ ഘടിപ്പിക്കുന്നതിലും ബസ്സുടമകൾ തമ്മിലുണ്ടായ അനാരോഗ്യമത്സരത്തെത്തുടർന്നാണ് ഏകീകൃതനിറം ഏർപ്പെടുത്താൻ 2020 ജനുവരി ഒമ്പതിനുചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്. പുതിയ ഉത്തരവ് പ്രകാരം ജൂൺ ഒമ്പതിനുശേഷം ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന ടൂറിസ്റ്റ് ബസ്സുകൾ വെള്ളയിലേക്ക് മാറ്റണം. വയലറ്റ് മെറ്റാലിക് ഗോൾഡ് റിബണ്‌കൾ വശങ്ങളിൽ നിശ്ചിത അളവിൽ പതിക്കാം. മുൻവശത്ത് പേരെഴുതാൻ എങ്കിലും അളവും ശൈലിയും നിർദേശിച്ചിട്ടുണ്ട്. 12 ഇഞ്ചിൽ വെള്ളനിറമാണ് പേരെഴുതാൻ അനുവദിച്ചിട്ടുള്ളത്. മറ്റു നിറങ്ങളോ എഴുത്തുകൾ പാടില്ല.ഇവ കണ്ടെത്തിയാൽ പെർമിറ്റ് റദ്ദാക്കും.

Related Articles

Latest Articles