Wednesday, May 22, 2024
spot_img

ഹൈദരാബാദില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരാബാദില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. കച്ചെഗൗഡ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഹുന്ദ്രി ഇന്റര്‍സിറ്റി എക്സ്പ്രസും ഹൈദരാബാദ് ലോക്കല്‍ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോക്കോപൈലറ്റ് ട്രെയിനുകള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

സിഗ്നല്‍ പ്രശ്നമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നില്‍ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

Related Articles

Latest Articles