Sunday, April 28, 2024
spot_img

കെഎസ്ആർടിസിയിൽ ഇന്ധന പ്രതിസന്ധി രൂക്ഷം; ദീർഘദൂര സർവീസുകൾ മുടങ്ങുന്നു; ,ഗതാഗത മന്ത്രിയുടെ വീഴ്ചയെന്ന് ആരോപണം

കണ്ണൂര്‍: കെഎസ്ആർടിസിയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത് സർവീസുകളെ പ്രതിസന്ധിയിലാക്കി. വടക്കൻ ജില്ലകളിലാണ് ഡീസൽ ക്ഷാമമുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ ഡിപ്പോകളിൽ ഡീസൽ തീർന്നത് ദീർഘദൂര സർവീസുകളെ ബാധിച്ചു. പ്രധാന ഡിപ്പോകളിലെ ക്ഷാമം പരിഹരിച്ചു. ആവശ്യത്തിന് ഡീസൽ സ്റ്റോക്ക് ചെയ്യാത്തത് മാനേജ്മെന്‍റിന്‍റെ വീഴ്ചയാണെന്ന് പ്രതിപക്ഷ യൂണിയനുകൾ കുറ്റപ്പെടുത്തി.

അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഗതാഗതമന്ത്രിയാണ് ഉത്തരവാദിയെന്ന ആക്ഷേപവുമായി യൂണിയനുകൾ രംഗത്തെത്തി. ഡീസല്‍ പ്രതിസന്ധി മറികടക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു .സാമ്പത്തിക പ്രതിസന്ധി നീണ്ടു പോയാൽ കെ എസ് ആര്‍ ടി സി യുടെ യുടെ ഒരു സർവ്വീസും അയക്കാനാകാത്ത അവസ്ഥയുണ്ടാകും.മന്ത്രിയുടെ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം ഉയരുന്നത്.

കെഎസ്ആർടിസിയിൽ ഡീസല്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വരുമാനം കുറഞ്ഞ സര്‍വ്വീസുകള്‍ റദ്ദാക്കണമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി എം ഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles