Sunday, May 5, 2024
spot_img

പൊലീസിന് വീണ്ടും നാണക്കേട്; ജാതി വിവേചനം നേരിട്ടെന്ന കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ദളിത് കുടുംബങ്ങൾ രംഗത്ത്, മുഖ്യമന്ത്രിക്കടക്കം പരാതി

പത്തനംതിട്ട : റാന്നിയിൽ ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങളുടെ കേസ് അന്വേഷിച്ച പൊലീസ് ഉദ്യേഗസ്ഥർക്കെതിരെ ദളിത് കുടുംബങ്ങൾ രംഗത്ത്. കേസ് അട്ടിമറിക്കാൻ പോലീസ് ഉദ്യോഗസ്‌ഥർ കൂട്ട് നിന്നെന്ന് കാണിച്ച് കൊണ്ടാണ് മുഖ്യമന്ത്രിക്കും പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നൽകി. റാന്നി മുൻ ഡിവൈഎസ്പി മാത്യു ജോർജ് , എസ്എച്ച്ഒ സുരേഷ്കുമാർ എന്നിവർക്കെതിരെയാണ് ജാതി വിവേചന നേരിട്ട കുടുംബങ്ങൾ പരാതി നൽകിയിരിക്കുന്നത്.പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം രജിസറ്റർ ചെയ്ത കേസിലാണ് പൊലീസ് അട്ടിമറി നടത്തിയെന്ന ആരോപണം. കേസിൽ പ്രതികൾക്ക് മുൻ കൂർ ജാമ്യം കിട്ടാനിടയായ സംഭവത്തിൽ സർക്കാർ പ്രൊസിക്യൂട്ടർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസിനെതിരേയും ആക്ഷേപം ഉയർന്നത്.

അതേസമയം ദളിത് കുടുംബങ്ങൾ ഉപയോഗിച്ച വഴിയടച്ചതും കിണർ മൂടിയതും ഇവർ നേരിട്ട ആക്രമണങ്ങളും അടക്കം പല പരാതികൾ പൊലീസിൽ നൽകിയിരുന്നു. എന്നാൽ ഒന്നിലും കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറിയിരുന്നില്ല. രണ്ട് കേസുകളിൽ തെളിവില്ലെന്ന കാരണത്താൽ റാന്നി ഡിവൈഎസ്പിയായിരുന്ന മാത്യു ജോർജ് അന്വേഷണം അവസാനിപ്പിക്കാനും ശ്രമം നടത്തി. കേസുകൾ രജിസ്റ്റർ ചെയ്ത് രണ്ട് വർഷമായിട്ടും ജാതി വിവവേചനംകാട്ടിയ പ്രതികളായ ബൈജു സെബാസ്റ്റ്യനും പഞ്ചായത്ത് അംഗം ഷേർളിയും അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് പ്രതികളെ സഹായിച്ചത്കൊണ്ടാണെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്.

Related Articles

Latest Articles