Sunday, May 19, 2024
spot_img

ആനപ്രമ്പാൽ ശ്രീ ധർമ്മ ശാസ്താവിന്റെ തിരുവുത്സവത്തിനു ഇന്ന് തുടക്കം; തൃക്കൊടിയേറ്റിനൊരുങ്ങി ക്ഷേത്രം; ഒന്നാം ഉത്സവ ദിവസമായ ഇന്ന് രാവിലെ മുതൽ വൻ ഭക്തജനത്തിരക്ക്

ആലപ്പുഴ : ചരിത്രപ്രസിദ്ധമായ ആനപ്രമ്പാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ തിരുവുത്സവത്തിന് ഇന്ന് തുടക്കം. വൈകിട്ട് 5.30 നും 6.20 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തതിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. ക്ഷേത്രം മേൽ ശാന്തിമാരായ ബ്രഹ്മശ്രീ.താമരശ്ശേരി ഇല്ലം വാസുദേവൻ നമ്പൂതിരിയും ബ്രഹ്മശ്രീ.തേവണംകോട്ടില്ലം വിഷ്ണു നമ്പൂതിരിയും സഹകാർമ്മികത്വം വഹിക്കും.

തൃക്കൊടിയേറ്റിനെ തുടർന്ന് ദീപാരാധനയും ദിക്ക് കൊടിയേറ്റും നടക്കും. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരിയും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ റോക്ക് സ്റ്റാർ വൈഗാ ലക്ഷ്‌മിയും ചേർന്നവതരിപ്പിക്കുന്ന ഗാനാമൃതം ഉണ്ടായിരിക്കും. പുതിയ കൊടിമരവും വാജിവാഹനവും സമർപ്പിച്ചുകൊണ്ടാണ് ഇക്കൊല്ലത്തെ വാർഷികോത്സവം ആരംഭിച്ചത്. പ്രശസ്ത ശില്പി ശ്രീ . ഹരി ചക്കുളം ആണ് വാജിവാഹന നവീകരണം നിർവ്വഹിച്ചത്. പരുമല ശ്രീ അനന്തൻ ആചാരിയാണ് കൊടിമരം നവീകരിച്ചത്

Related Articles

Latest Articles