Thursday, May 9, 2024
spot_img

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കില്ല; സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയും തളളി ഹൈക്കോടതി

കൊച്ചി: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയുടെ ബലാത്സംഗക്കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി.

അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥതയിൽ നേരത്തെ തിരുവനന്തപുരം ജില്ലാ കോടതി ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയിരുന്നു.എന്നാൽ എൽദോസ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം അഡീഷണഷൽ സെഷൻസ് കോടതി ഉത്തരവ് നിയമപരമല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം ഉഭയകക്ഷി സമ്മത പ്രകാരമല്ലെ ലൈംഗിക ബന്ധം ഉണ്ടായതെന്നും എല്ലാം സിനിമ കഥപോലെയുണ്ടല്ലോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാൽ ഉഭയകക്ഷി സമ്മതത്തോടെ എത്രതവണ ബന്ധപ്പെട്ടു എന്നതല്ല ഒരു തവണ നോ പറഞ്ഞാൽ ബലാത്സംഗം തന്നെയാണെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യം കൂടി പരിശോധിക്കണം എന്നാണ് ഈ വാദത്തോട് കോടതി പ്രതികരിച്ചത്.

Related Articles

Latest Articles