Monday, May 6, 2024
spot_img

തൃക്കാക്കര ഉപതെരഞ്ഞടുപ്പ് : ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കൊച്ചി: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്. തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനാണ് ജോസഫ്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയിൽ വൻ ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയിക്കുമെന്നും ജയരാജൻ പറഞ്ഞു. സ്ഥാനാർത്ഥിയെ എൽഡിഎഫ് പ്രഖ്യാപിക്കുക ഏകപക്ഷീയമായല്ല.

മാത്രമല്ല ഘടക കക്ഷികളിൽ നിന്നുൾപ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷം ഐക്യകണ്‌ഠേനയാണ് ഇടതുപക്ഷം തീരുമാനങ്ങൾ കൈക്കൊള്ളാറ്. ഇതേ തുടർന്നാണ് സ്ഥാനാർത്ഥി നിർണയം വൈകിയതെന്നും ജയരാജൻ വ്യക്തമാക്കി. ഈ മാസം 31 നാണ് തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ്.

Related Articles

Latest Articles