Monday, May 13, 2024
spot_img

മഹാരാഷ്ട്രയിൽ ഇനി ട്രിപ്പിൾ എഞ്ചിൻ സർക്കാർ’: അജിത് പവാറിന്റെ കൂറുമാറ്റത്തിൽ പ്രതികരണവുമായി ഏക്‌നാഥ്‌ ഷിൻഡെ

എൻസിപി നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായിരുന്ന അജിത് പവാറിന്റെ 29 എൻസിപി എംഎൽഎമാരെയും ഒപ്പം നിർത്തിയുള്ള ഭരണ മുന്നണിയിലേക്കുള്ള വരവിനെ അനുകൂലിച്ച് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.

“വികസനം വേഗത്തിൽ നടപ്പാക്കും’ ഇപ്പോൾ മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരായെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽക്കൂട്ടാകും. കൂടുതൽ വികസനത്തിന് ഉന്നതികളിലേക്ക് നയിക്കും. ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത് ഒരു “ട്രിപ്പിൾ എഞ്ചിൻ സർക്കാരാണ്” – മുമ്പത്തെ ‘ഇരട്ട എഞ്ചിൻ ഗവൺമെന്റിൽ’ നിന്ന് നവീകരണം. സംസ്ഥാന അസംബ്ലികളായി.അജിത് പവാറിന്റെ രാഷ്ട്രീയ അനുഭവസമ്പത്ത് മഹാരാഷ്ട്രയ്ക്ക് മുതൽകുട്ടാകും” -ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു.

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ചുമതലയൊഴിയാൻ സന്നദ്ധ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അജിത് പവാറിന്റെ നീക്കം. ഇദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന് നേരത്തേതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകുന്നേരം തന്നെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് വിവരം.

Related Articles

Latest Articles