Wednesday, May 29, 2024
spot_img

തൃപ്പൂണിത്തുറ കസ്റ്റഡി മരണം:ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

കൊച്ചി:തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും. ഇതിനിടെ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇതോടെ പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കി.ഹിൽ പാലസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിലവിൽ എസ് ഐ ജിമ്മി ജോസിനെ മാത്രമാണ് സസ്പെൻ്റ് ചെയ്തത്.

പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന കാരണത്താൽ ശനിയാഴ്ച രാത്രിയിലാണ് പോലീസ് പിന്തുടർന്ന് മനോഹരനെ പിടികൂടിയത്. തുടർന്ന് മുഖത്തടിച്ചു,വലിച്ച് ജീപ്പിൽ കയറ്റിയ മനോഹരൻ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

Related Articles

Latest Articles