Thursday, September 24, 2026

വിപണി കീഴടക്കി ട്രയംഫ്; ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ്ങിൽ റെക്കോർഡ്

വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ്ങിൽ റെക്കോർഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് വിപണിയിലെത്തിയ വാഹനത്തിന് പതിനായിരത്തിലധികം ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്. ആദ്യ 10,000 ഉപയോക്താക്കൾക്ക് 2.23 ലക്ഷം രൂപയ്ക്കാണ് വാഹനം ലഭിക്കുക. തുടർന്ന് 2.33 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില വരിക.

ബജാജുമായി സഹകരിച്ചാണ് ട്രയംഫ് തങ്ങളുടെ പുതിയ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ ബുക്കിങ്ങുകള്‍ ലഭിച്ചത് വാഹനത്തിന് ലഭിച്ച സ്വീകാര്യതയാണ് തെളിയിക്കുന്നതെന്ന് ബജാജ് അഭിപ്രായപ്പെട്ടു.

Related Articles

Latest Articles