Friday, May 17, 2024
spot_img

മെട്രോ ന​ഗരമാകാനൊരുങ്ങി തലസ്ഥാനം; ഡി പി ആര്‍ തയ്യാറാക്കല്‍ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്; തുടർ നടപടികൾക്കായുള്ള യോഗം നാളെ ചേരും

തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ പദ്ധതിയുടെ ഡി.പി.ആർ. (വിശദമായ പദ്ധതിരേഖ) തയ്യാറാക്കല്‍ അന്തിമഘട്ടത്തില്‍. ഡിപിആറിന്റെ 95 ശതമാനവും പൂർത്തിയാക്കിയെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) അറിയിച്ചു. തുടർ നടപടികൾക്കായി ഡിഎംആർസി, കെഎംആർഎൽ അധികൃതരുടെ യോ​ഗം നാളെ ചേരും.

മെട്രോയുടെ ഒന്നാം ഘട്ട നിർമ്മാണത്തിന്റെ ഡിപിആർ പൂർണമായതായാണ് വിവരം. രണ്ടാം ഘട്ട വികസനത്തിന്റെ സാധ്യത പഠനമാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്‌ക്ക് പദ്ധതിരേഖ കെഎംആർഎല്ലിന് സമർപ്പിക്കും. ശേഷം ഡിപിആർ സർക്കാരിന് നൽകും.

തലസ്ഥാനത്തെ കര-വ്യോമ-ജല-​ഗതാ​ഗത മാർ​ഗങ്ങളെ മെട്രോയുമായി ബന്ധപ്പെടുത്താവുന്ന തരത്തിലുള്ള സാധ്യതകൾ ഡിപിആറിൽ ഉൾപ്പെടുത്തും. വരുന്ന മൂന്ന് പതിറ്റാണ്ടിനിടെ ന​ഗരത്തിൽ വരാനിരിക്കുന്ന സാമൂഹിക, സാമ്പത്തിക മാറ്റങ്ങളെ കുറിച്ചും ഡിപിആറിൽ ഉൾപ്പെടുത്തും.

Related Articles

Latest Articles