Sunday, October 4, 2026

യു.എസ് നിർമിത 31 സായുധ ഡ്രോണുകൾ വാങ്ങാനൊരുങ്ങി ഭാരതം; 33,000 കോടിയുടെ കരാറിന് അംഗീകാരം ലഭിച്ചു

ദില്ലി: അമേരിക്കയില്‍ നിന്ന്‌ അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഭാരതം. ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ ( മുപ്പത്തിമൂവായിരം കോടി രൂപ) കരാര്‍ യുഎസ് അംഗീകരിച്ചു
എംക്യു-9ബി ഗാര്‍ഡിയന്‍ ഡ്രോണുകളാണ് (MQ-9B Sea Guardian drones) ഭാരതം സ്വന്തമാക്കുന്നത്. ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് യുഎസ് കോണ്‍ഗ്രസിന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കരാർ പ്രകാരം ഭാരതത്തിന് 31 ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് (HALE) UAV-കൾ ലഭിക്കും. അതിൽ നാവികസേനയ്‌ക്ക് 15 സീഗാർഡിയൻ ഡ്രോണുകളാണ് അനുവദിക്കുക. അതേസമയം, കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും കരയിലുടെ സേവനം ചെയ്യുന്ന എട്ട് ഡ്രോണുകൾ വീതമാണ് ലഭിക്കുക.

2023 ല്‍ നടത്തിയ യുഎസ് സന്ദര്‍ശനത്തിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 31 എംക്യു-9ബി സ്‌കൈ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള താത്പര്യം അറിയിച്ചത്‌. 3.99 ബില്യൺ യുഎസ് ഡോളറിന് എംക്യു-9 ബി റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റും അനുബന്ധ ഉപകരണങ്ങളും ഭാരതത്തിന് വിൽപ്പനയ്‌ക്ക് അനുമതി നൽകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് തീരുമാനിച്ചതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഈ വിൽപ്പനയിലൂടെ യുഎസ്-ഭാരതം തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ പങ്കാളിത്തത്തിൽ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.

Related Articles

Latest Articles