Wednesday, September 30, 2026

ആറന്മുള ഉത്രട്ടാതി ജലോത്സവം ; വള്ളങ്ങള്‍ തുഴയാന്‍ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി; എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികള്‍ തിരിച്ചു വാങ്ങുമെന്ന് റിപ്പോർട്ട്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികള്‍ തിരിച്ചു വാങ്ങുമെന്ന് റിപ്പോർട്ട് . ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫികളാണ് തിരിച്ചു വാങ്ങുക. മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, പുന്നന്തോട്ടം പള്ളിയോടങ്ങള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വള്ളങ്ങള്‍ തുഴയാന്‍ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി തുഴയിച്ചതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം പൊതുയോഗം അംഗീകരിക്കുകയായിരുന്നു.

അതേസമയം, പള്ളിയോടം സേവാ സംഘം എക്‌സിക്യൂട്ടീവ് അംഗം ശരത് പുന്നന്തോട്ടത്തെയും ട്രഷറര്‍ സഞ്ജീവ് കുമാറിനെയും രണ്ടുവര്‍ഷത്തേക്ക് വിലക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തിയ പള്ളിയോടങ്ങള്‍ വള്ളസദ്യ ബുക്കിംഗ് എടുക്കരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.

Related Articles

Latest Articles