Wednesday, October 7, 2026

തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗബാധ;വേണ്ടി വന്നാൽ മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന് സിയാദ്

തിരുവനന്തപുരം:ക്ഷയരോഗബാധ പടരുന്നത് തടയാൻ മൃഗശാലയിലെ പുള്ളിമാനുകളെയും കഷ്ണമൃഗങ്ങളെയും വേണ്ടിവന്നാൽ കൊന്നൊടുക്കണമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ്.
രോഗം കൂടുതൽ ഇനം മൃഗങ്ങളിലേക്ക് പടർന്നിരിക്കാനുള്ള സാഹര്യം തള്ളാനാവില്ലെന്നും സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സന്ദർശകരിലേക്കോ ജീവനക്കാരിലേക്കോ രോഗം പടരാനുള്ള സാഹചര്യമില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
.
തിരുവനന്തപുരം മൃഗശാലയിൽ കൃഷ്ണമൃഗങ്ങളിലും പുള്ളിമാനുകളിലും ക്ഷയരോഗം ഗുരുതരമായി പടരുന്ന സാഹചര്യത്തിലാണ് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് പഠനം നടത്തിയത്.
എന്നാൽ സിയാദിന്റെ പഠനത്തിൽ, ക്ഷയരോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 10 മാസത്തിനിടക്ക് രണ്ട് കൂടുകളിലെ 15 പുള്ളിമാനും 38 കഷ്ണമൃഗവും അടക്കം 52 മൃഗങ്ങളാണ് ക്ഷയരോഗം മൂലം തിരുവനന്തപുരം മൃഗശാലയിൽ ചത്തത്.

Related Articles

Latest Articles