Sunday, September 20, 2026

അറ്റകുറ്റപണിക്കിടെ തുരങ്കം തകര്‍ന്നു !30 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ഹൈദരാബാദ് : തെലങ്കാനയില്‍ അറ്റകുറ്റപണിക്കിടെ തുരങ്കം തകര്‍ന്ന് 30 ഓളം തൊഴിലാളികള്‍ കുടുങ്ങിയതായി വിവരം. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികൾ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. മൂന്നുപേരെ രക്ഷപ്പെടുത്തിയതായും 30 ഓളംപേര്‍ ഉള്ളില്‍ കുടുങ്ങി കിടക്കുന്നതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്.

നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്.

Related Articles

Latest Articles