Friday, May 17, 2024
spot_img

നീർവിളാകം ഹിന്ദുമതപരിഷത്തിന്റെ ഇരുപത്തിഒന്നാമത് ഹിന്ദുമത സമ്മേളനം; നീർവിളാകം ശ്രീ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ മെയ്‌ 04 മുതൽ 08 വരെ അരങ്ങേറും

നീർവിളാകം ഹിന്ദുമതപരിഷത്തിന്റെ ഇരുപത്തിഒന്നാമത് ഹിന്ദുമത സമ്മേളനം മെയ്‌ 04 മുതൽ 08 വരെയുള്ള അഞ്ച് ദിവസങ്ങളിലായി നീർവിളാകം ശ്രീ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നടക്കും. പ്രഭാഷണങ്ങളവതരിപ്പിക്കാൻ സമകാലിക സാംസ്കാരികമണ്ഡലത്തിലെ പ്രഖ്യാത പ്രതിഭകളും ചിന്തകരും സാംസ്കാരിക പ്രവർത്തകരും സമ്മേളന വേദിയിലെത്തും.

പക്ഷപാതങ്ങളും ബാലിശമായ കെട്ടുപാടുകളുമില്ലാത്ത സംവാദഭൂമികയിൽ സനാത നധർമ്മത്തിന്റെ ആധാത്മികതയും ചരിത്രപരതയും സാംസ്കാരികതയും ചർച്ചചെയ്യുക,അതിൽ പുതിയ ഉള്ളറിവുകൾ നേടുക, അവ വരുംതലമുറയ്ക്കായി രേഖപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ്‌ നീർവിളാകം ഗ്രാമസേവാസമിതി പ്രവർത്തകരുടെ സംഘാടനത്തിൽ നീർവിളാകം ഹിന്ദുമതപരിഷത്തിന്റെ ഇരുപത്തിഒന്നാമത് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിന്റെ ഒന്നാം ദിവസമായ മെയ് 4 ന് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിന്റെ ഉദ്‌ഘാടനം തപസ്യ ജില്ലാ ഉപാദ്ധ്യക്ഷൻ എം.എ കബീർ നിർവഹിക്കും. ഹൃദയവിദ്യ ഫൗണ്ടേഷൻ പരമാചാര്യൻ വിദ്യാ സാഗർ ഗുരു മൂർത്തി മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനത്തിന്റെ രണ്ടാം ദിവസമായ മെയ് 5 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആചാര്യ സംഗമവും സംപൂജ്യ വേദാനന്ദ സ്വാമി അനുസ്മരണവും ബ്രഹ്മശ്രീ.അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്‌ഘാടനം ചെയ്യും. മാർഗ്ഗ ദർശക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീമദ് സ്വാമി സത്‌സ്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളനത്തിന്റെ മൂന്നാം ദിവസമായ മെയ് 6 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന അയ്യപ്പധർമ്മ സമ്മേളനം ശബരിമല അയ്യപ്പസേവാസമാജം ട്രസ്റ്റി സ്വാമി അയ്യപ്പദാസ് ഉദ്‌ഘാടനം ചെയ്യും. പ്രമുഖ അഭിഭാഷകൻ ശങ്കു ടി ദാസ് മുഖ്യ പ്രഭാഷണം നടത്തും.

സമ്മേളനത്തിന്റെ നാലാം ദിവസമായ മെയ് 7 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന മാതൃസമ്മേളനം പ്രശസ്ത സിനിമാ താരവും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ അഞ്ജലി നായർ ഉദ്‌ഘാടനം ചെയ്യും. തലയോലപ്പറമ്പ് D B കോളേജ് പ്രൊഫസർ കെ. എസ് ഇന്ദു മുഖ്യ പ്രഭാഷണം നടത്തും

സമ്മേളനത്തിന്റെ അവസാന ദിവസമായ മെയ് 8 ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം തിരുവല്ല അമൃതാനന്ദമയീ മാഠാധിപതി സംപൂജ്യ സ്വാമിനി ഭവ്യാമൃത പ്രാണ ഉദ്‌ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.

Related Articles

Latest Articles