Thursday, December 25, 2025

ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവം; ആറു പേര്‍ പിടിയില്‍

ഭോപാല്‍: ചിത്രകൂടില്‍ ആറു വയസുള്ള ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസില്‍ മധ്യപ്രദേശ് പൊലീസ് ആറു പ്രതികളെ പിടികൂടി. ബജ്‌റംഗദള്‍ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണ് സൂത്രധാരനെന്ന് ഐ.ജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു. വിഷ്ണുകാന്ത് ശുക്ല കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഇയാളുടെ സഹോദരന്‍ പദം ശുക്ലയാണ് മുഖ്യപ്രതിയെന്നും പൊലീസ് പറഞ്ഞു.

ഫെബ്രുവരി 12നാണ് ശ്രേയാംശ്, പ്രിയാംശ് എന്നീ കുട്ടികളെ സ്‌കൂള്‍ ബസില്‍ നിന്ന് തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയത്. കുട്ടികളുടെ മൃതദേഹം ഇന്ന് യമുനാ നദിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാമ രാജ്യം എന്ന് നമ്പര്‍ പ്ലേറ്റില്‍ എഴുതിയ ബൈക്കുകളും ബി.ജെ.പിയുടെ പതാക വഹിക്കുന്ന ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles