Sunday, January 11, 2026

ട്രെയിൻ തട്ടി രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ ;അന്വേഷണം ആരംഭിച്ചു

കാസർഗോഡ് : പള്ളിക്കരയിൽ ട്രെയിൻ തട്ടി രണ്ട് അതിഥി തൊഴിലാളികൾ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ അഭിമന്യു സിംഗ്, രവി സിംഗ് എന്നിവരാണ് മരണപ്പെട്ടത്. പള്ളിക്കര റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിൽ ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് ബേക്കൽ പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles