Friday, January 9, 2026

തുർക്കിഭൂകമ്പം ;ഭൂചലനത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ രണ്ട് മലയാളികളും,രക്ഷപ്പെട്ടത് വിദ്യാർത്ഥിയായ അജ്‌മലും വ്യവസായിയായ ഫാറൂഖും

തുർക്കി ഭൂചലനത്തിൽ രക്ഷപ്പെട്ടവരിൽ രണ്ട് മലയാളികളും. കഹറാമൻമറാഷിലുണ്ടായ ഭൂചലനത്തിൽ നിന്നാണ് തലനാരിഴക്ക് ഇവർ രക്ഷപ്പെട്ടത്. അപായ സൈറൺ മുഴങ്ങിയതിന് പിന്നാലെ പുറത്തേക്കോടിയതാണ് വിദ്യാർത്ഥിയായ അജ്മലിന്റെയും വ്യവസായിയായ ഫാറൂഖിന്റെയും ജീവൻ രക്ഷിച്ചത്.

ഭൂകമ്പ മേഖലയിൽ നിന്ന് സൗജന്യ വിമാന സർവീസുണ്ട്. ഫാറൂഖ് ഇന്നലെ ഇസ്താംബൂളിലെത്തി. അജ്മലിന് ടിക്കറ്റ് ഞായറാഴ്ചത്തേക്കാണ്. ഇരുവരും ആലപ്പുഴ സ്വദേശിയായ മുഹമ്മദ് അസീറിന്റെ വീട്ടിൽ താമസിക്കും. അതേസമയം തുർക്കിയിലെ ഉൾപ്രദേശങ്ങളിൽ പത്ത് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഭൂകമ്പത്തിന് പിന്നാലെ 75 ഇന്ത്യക്കാർ സഹായം അഭ്യർഥിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. മൂവായിരത്തോളം ഇന്ത്യക്കാർ തുർക്കിയിലുണ്ടെന്നാണ് കണക്ക്.

Related Articles

Latest Articles