Friday, October 2, 2026

ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് സൂര്യകുമാര്‍ യാദവ് ; താരത്തിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

നാഗ്പൂര്‍: ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച് സൂര്യകുമാര്‍ യാദവ്. ഇതിലൂടെ 30 വയസിനുശേഷം ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡാണ് താരത്തെ തേടിയെത്തിയത്. നാഗ്‌പൂര്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് സൂര്യകുമാർ അരങ്ങേറ്റം കുറിച്ചത്.

2021 മാര്‍ച്ചിലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. അതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ച താരമാണ് സൂര്യകുമാർ. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് സൂര്യക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. നാഗ്പൂര്‍ ടെസ്റ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് പകരമാണ് സൂര്യക്ക് മധ്യനിരയില്‍ അവസരം നല്‍കിയത്. ടെസ്റ്റിൽ സൂര്യയുടെ മിന്നും പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകർ. നാഗ്പൂരിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.

Related Articles

Latest Articles