Monday, September 21, 2026

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ലഷ്‌ക്കർ കമാൻഡറെ സൈന്യം വെടിവച്ചു കൊന്നു

ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ലഷ്കർ ഇ ത്വയ്ബ കമാൻഡറാണ്. ഇന്നലെ മുതലാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. എന്നാൽ മേഖലയിൽ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഇഷ്ഫാഖ് ദർ എന്നയാളാണ് കൊല്ലപ്പെട്ട ലഷ്കർ ഇ ത്വയ്ബ കമാൻഡർ. മുൻ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. എന്നാൽ 2017ൽ പോലീസ് ജോലി ഉപേക്ഷിച്ച ഇയാൾ, തുടർന്ന് ഇവിടെ ഭീകരപ്രവർത്തനം നടത്തിവരികയായിരുന്നു. പ്രദേശത്ത് ഭീകരർ ഉണ്ടെന്ന രഹസ്യ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പോലീസും, സൈന്യവും, സെൻട്രൽ റിസർവ് പോലീസും സംയുക്തമായി സൈനിക മുന്നേറ്റം നടത്തിയത്. വെള്ളിയാഴ്ച ശ്രീനഗറിൽ കശ്മീർ പോലീസ് രണ്ടു ലഷ്‌ക്കർ ഭീകരരെ വധിച്ചതിന് പിന്നാലെയുണ്ടായ, സുപ്രധാന നേട്ടമാണ് ഇന്ന് രാവിലെ ലഭിച്ചതെന്ന് പോലീസ് മേധാവി വിജയ് കുമാർ പറഞ്ഞു. ഇതുവരെ 80 ഭീകരരെ മേഖലയിൽ വധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles