പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി രക്ഷാസേന (ബിഎസ്എഫ്) വെടിവച്ച് കൊലപ്പെടുത്തി. തരണ്‍ തരണ്‍ സെക്ടറിലെ രാജോകെ ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്.
പാകിസ്ഥാന്‍ ഭാഗത്തു നിന്നും മൂന്ന് നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് ബിഎസ്എഫ് സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് നീങ്ങിയതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്. വെടിവയ്പ്പില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുകയും ഒരാള്‍ പാകിസ്ഥാനിലേക്ക് തിരികെ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് ബിഎസ്എഫ് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും വിശദമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

