Thursday, May 2, 2024
spot_img

പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ

നെടുമങ്ങാട്: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഗോകുല്‍ സച്ചിന്‍ എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര പൊലീസ് ആണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. വെള്ളനാട് വെളിയന്നൂർ രാജു ഭവനിൽ വെൽഡിങ് ജോലിക്കാരനായ ആർ. രാഹുൽ ആണ് അക്രമത്തിന് ഇരയായത്.

ക്രിസ്മസ് ദിവസം രാത്രി 10 മണിയോടെ വട്ടിയൂർക്കാവ് കാച്ചാണിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ മറ്റൊരു ബൈക്കിലെത്തിവർക്കെതിരെ നാടൻ പടക്കമറിയുകയും, രാഹുലിനെ വെട്ടുകയായിരുന്നു.

ക്രിസ്മസ് രാത്രി മദ്യപിച്ച് ഫോണിലൂടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്നാണ് കാച്ചാണിയിൽ വച്ച് ബൈക്ക് തടഞ്ഞ് നിർത്തി രാഹുലിൻെറ കൈയ്യിൽ വെട്ടിയത്. ഗോകുൽ,ആഷിഖ്, സച്ചിൻ എന്നിവരാണ് ആക്രമിച്ചതെന്ന് അരുവിക്കര പൊലീസ് പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

കൊല്ലം ആയൂരിലുള്ള സച്ചിന്റെ ബന്ധുവീട്ടിൽ ഇവർ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. മറ്റൊരു പ്രതിയായ നെട്ട സ്വദേശി ആഷിഖിനെ ഇനി പിടികൂടാനുണ്ട്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles