Monday, September 28, 2026

കടുവയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു ; ആക്രമണം മണിക്കൂറുകളുടെ ഇടവേളയിൽ, സംഭവത്തിൽ വ്യാപക പ്രതിഷേധം

ബെംഗളുരു : കർണ്ണാടകയിൽ രണ്ടുപേരെ കടുവ ആക്രമിച്ചു. കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിൽ 24 മണിക്കൂറിൻ്റെ ഇടവേളയിലാണ് രണ്ടുപേർ കടുവയുടെ ആക്രമണത്തിനിരയായത്. പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും കടുവ കൊന്നു. ഹുൻസൂർ അൻഗോട്ട സ്വദേശിയായ ചേതൻ ബന്ധുവായ രാജു എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആദ്യത്തെ ആക്രമണത്തിൽ ചേതൻ മരിക്കുകയും ഇയാളുടെ പിതാവ് മധു നിസാര പരിക്കോടെ രക്ഷപ്പെടുകയും ചെയ്ത്തിരുന്നു . സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചേതൻ്റെ ബന്ധുവായ രാജുവിനെയും കടുവ ആക്രമിച്ച് കൊലപ്പെടുത്തി . സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. വനപാലകരും, പോലീസും സ്ഥലത്തെത്തി തുടർ നടപടിക്രമങ്ങൾ നടത്തുകയാണ്.

Related Articles

Latest Articles