Sunday, May 5, 2024
spot_img

അങ്കമാലിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞ് വീണു ; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം,മൂന്ന് പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കൊച്ചി :ഇന്ന് രാവിലെയോടെയാണ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചത്.ജോണി അന്തോണി (52), വെസ്റ്റ്‌ ബംഗാൾ സ്വദേശിയായ അലി ഹസൻ (30), എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു.ഇവര സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കറുകുറ്റി ഫെറോന പള്ളിയുടെ സമീപത്ത് പണി നടക്കുന്ന കെട്ടിടത്തിന്‍റെ സ്ലാബാണ് ഇടിഞ്ഞ് വീണത്. തൊഴിലാളികൾ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles