Thursday, May 2, 2024
spot_img

ലൈഫ് മിഷൻ കേസ്; വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി യു. വി ജോസ്, ഹാജരായത് സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെ

കൊച്ചി : ലൈഫ് മിഷൻ അഴിമതി കേസിൽ മുൻ സിഇഒ യു.വി ജോസ് വീണ്ടും ഇഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞാഴ്ചയും രണ്ട് തവണ ഇഡി യു.വി ജോസിന്റെ മൊഴിയെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ സന്തോഷ് ഈപ്പനെ യു.വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം മൊഴി നൽകിയിരുന്നു.

അതേസമയം യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും.സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് യു വി ജോസിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയത്. ഇന്നലെയാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ.

Related Articles

Latest Articles