Monday, December 29, 2025

താരരാജാക്കന്മാർക്ക് യു.എ.ഇ ഗോള്‍ഡന്‍ വിസ

ദുബായ്: പതിറ്റാണ്ടുകളായി മലയാളികളുടെ മനസിൽ ചേക്കേറിയ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി. അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കുമെന്നാണ് വിവരം. യു എ ഇയുടെ ദീർഘകാല താമസ വിസയാണ് ഗോൾഡൻ വിസ. പത്തുവർഷമാണ് ഈ വിസയുടെ കാലാവധി. കലാമേഖലയില്‍ നല്‍കിയ സംഭാവന പരി​ഗണിച്ചാണ് യുഎഇയുടെ അം​ഗീകാരം. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ​ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നു.
ബിസിനസുകാര്‍, ഡോക്​ടര്‍മാര്‍, കോഡര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക്​ യുഎഇ ​ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles