Wednesday, October 7, 2026

ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ബുധനാഴ്ച

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക്.ഉദയനിധി സ്റ്റാലിന് യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

2021 മെയ് മാസത്തിലാണ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റെടുത്തു. ഡിഎംകെ നേതാക്കളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭ. കലൈജ്ഞറുടെ ഭരണം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു സ്റ്റാലിന്‍ അധികാരമേറ്റത്. ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസ്ഥാനം അന്നേ സജീവ ചര്‍ച്ചയായിരുന്നെങ്കിലും തല്‍ക്കാലം ഒഴിവാക്കുകയായിരുന്നു. കരുണാനിധിയുടെ പഴയ മണ്ഡലമായ ചെപ്പോക്കിൽനിന്നുള്ള എം.എൽ.എ.യാണ് ഉദയനിധി.

Related Articles

Latest Articles