Friday, November 13, 2026

മദ്യപിച്ചെത്തി കുടുംബാംഗങ്ങളെ മർദ്ദിച്ചു, നിരന്തര ഉപദ്രവം സഹിക്കാനാകാതെ മകനെ വകവരുത്തി പിതാവ്, 38 കാരനായ ജനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത് സ്വയരക്ഷക്കായി

ഇടുക്കി: ഉടുമ്പുൻചോലയിലെ ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവം ഇന്നലെ രാത്രിയാണ് നടന്നത്.

മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകനെ അച്ഛൻ വെട്ടിയത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെട്ടു. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും പിതാവിനേയും മർദിച്ചു. തുടർന്ന് സ്വയരക്ഷയ്ക്ക് വേണ്ടി പിതാവ് വെട്ടുകയായിരുന്നു. കൈയിലാണ് വെട്ടേറ്റത്.

അതേസമയം ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയിലും എത്തിയ ശേഷവും പലതവണ ജെനീഷ് ഛര്‍ദിച്ചു. അതിനാല്‍ വെട്ടേറ്റതാണോ മരണകാരണം എന്നത് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയാണെങ്കില്‍ കൊലപാതകക്കുറ്റം ചുമത്തി തമ്പിക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles