ദില്ലി: കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (NET) പരീക്ഷ നീട്ടിവെച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം ഡിസംബർ 2020, ജൂൺ 2021 സെഷൻ പരീക്ഷകൾ ഒക്ടോബർ 17 മുതൽ ഒക്ടോബർ 25 വരെ നടക്കും. നേരത്തെ പരീക്ഷ ഒക്ടോബർ 6 മുതൽ 8 വരെയും 17 മുതൽ 19 വരെയും നടത്താൻ തീരുമാനിച്ചിരുന്നു.
മറ്റുചില പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചത്. പരീക്ഷ സംബന്ധിച്ച വിശദമായ ഡേറ്റ് ഷീറ്റ് എൻ.ടി.എ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതുന്നവർക്ക് www.nta.ac.in, https://ugcnet.nta.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.

