Saturday, May 4, 2024
spot_img

റഷ്യൻ നഗരത്തിൽ യുക്രെയ്ന്റെ ഡ്രോണാക്രമണം !അതിർത്തിയും കടന്ന് യുക്രെയ്ൻ ഡ്രോൺ റഷ്യൻ മണ്ണിൽ സഞ്ചരിച്ചത് 90 കിലോമീറ്റർ!

ഒന്നരവർഷത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ ഭാഗമായി മോസ്‌കോയിലെ കുർസ്ക് നഗരം യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിനിരയായി . അതിർത്തിയും കടന്നെത്തിയ ഡ്രോണുകൾ റഷ്യയിലെ തെക്കൻ കുർസ്ക് നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് സാരമായ കേടുപാടുകൾ ഉണ്ടാക്കി. അതേസമയം റഷ്യൻ ആർമി ആസ്ഥാനമായ കൈവ് ലക്ഷ്യമാക്കി എത്തിയ ഡ്രോൺ പ്രത്യാക്രമണത്തിൽ നിയന്ത്രണം വിട്ട് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ പതിക്കുകയായിരുന്നുവെന്നാണ് റഷ്യൻ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്.

യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് കുർസ്ക് നഗരം. കെട്ടിടത്തിന്റെ മേൽക്കൂരക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നൊഴിച്ചാൽ വലിയ അത്യാഹിതം സംഭവിച്ചിട്ടില്ലെന്ന് കുർസ്‌ക് ഗവർണർ ‘റോമൻ സ്റ്റാറോവോട്ട് സമൂഹ മാദ്ധ്യമത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ മാസം യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ കുർസ്കിലെ റെയിൽവേ സ്റ്റേഷന് കേടുപാടുകൾ സംഭവിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അമേരിക്ക യുക്രെയ്ന് അധിക സാമ്പത്തിക സഹായം അനുവദിക്കുകയും മറു വശത്ത് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ റഷ്യ സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം

Related Articles

Latest Articles