Monday, April 29, 2024
spot_img

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ റേഷൻ നൽകാമെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി യു എൻ പ്രതിനിധി

വാഷിംഗ്ടൺ: പാക്കിസ്ഥാൻ അതിഭീകരമായ വെള്ളപ്പൊക്കത്തിന്റെ പിടിയിൽ അമർന്നിരിക്കുമ്പോൾ ന്യുനപക്ഷ വിഭാഗത്തിൽ പെട്ട ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഘം ചെയ്ത സംഭവത്തെ രൂക്ഷമായി വിമർശിച്ച് യു എൻ പ്രതിനിധി മംഗ അനന്ത്മൂല. പാക്കിസ്ഥാൻ അംബാസഡർ മസൂദ് ഖാനെ വിളിച്ചു വരുത്തിയാണ് വിമർശനം നടത്തിയത്.

വെള്ളപ്പൊക്കം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്തരം കാര്യങ്ങൾ ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു എന്നദ്ദേഹം ചോദിച്ചു. പാക്കിസ്ഥാന്റെ നാലിൽ മൂന്ന് ഭാഗം വെള്ളത്തിനടിയിലായിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ റേഷൻ നൽകാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്യുകയായിയിരുന്നു.

പാക്കിസ്ഥാനിൽ നടക്കുന്ന ന്യുനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭീകരമാണ്. മതപരിവർത്തനം, അക്രമം, ബലാത്സംഗം തുടങ്ങിയ ക്രൂരമായ സംഭവങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന നീചമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകണം. പാകിസ്താൻ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ തുടർന്ന് പോയാൽ ആരും സഹായിക്കാൻ ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles