Tuesday, June 11, 2024
spot_img

തൊഴിലില്ലായ്‌മ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; സാമ്പത്തിക സാമൂഹിക മേഖലകളിൽ കുതിപ്പ് ലക്ഷ്യമിട്ട നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികൾ വിജയം കാണുന്നു; പീരിയോഡിക് ലേബർ സർവ്വേ റിപ്പോർട്ട് പുറത്ത് !

ദില്ലി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആറ് വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കായ 3.2 ശതമാനമായതായി പീരിയോഡിക് ലേബർ സർവേ റിപ്പോർട്ട്. 2022 ജൂലൈ മുതൽ ഈ വർഷം ജൂൺ വരെയുള്ള കണക്കാണിത്. 4.1 ശതമാനമായിരുന്നു 2021 – 22 കാലത്തെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്.

2019ൽ രണ്ടാം മോദി സർക്കാർ അധികാരത്തിലേറുമ്പോൾ 2017 – 10 ലെ പീരിയോഡിക് സർവേ റിപ്പോർട്ട് പ്രകാരം 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 6 ശതമാനം ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2018 – 19 ൽ ഇത് 5.8 ശതമാനമായും 2019 – 20 ൽ 4.8 ശതമാനമായും കുറഞ്ഞതായാണ് കണക്കുകൾ.

ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 2017 – 18 ലെ 5.3 ശതമാനത്തിൽ നിന്ന് 2.4 ശതമാനമായും നഗരപ്രദേശങ്ങളിൽ 2017 – 18 ൽ 7.7 ശതമാനമായിരുന്നത് 5.4 ശതമാനമായും കുറഞ്ഞു. പുരുഷന്മാരിലെ തൊഴിലില്ലായ്മ 2017 – 18 ലെ 6.1 ശതമാനത്തിൽ നിന്ന് 3.3 ശതമാനമായും സ്ത്രീകളിലേത് 5.6 ശതമാനത്തിൽ നിന്ന് 2.9 ശതമാനമായും കുറഞ്ഞു.

Related Articles

Latest Articles